ഓരോ തുള്ളിയായ്
കണ് തുമ്പില്‍
വീണു മായുന്നു
പീലി തൊട്ടൊരു
ചെറു തരി
കണ്ടു കണ്ടു
വളരുന്നു
കൈകളില്‍
മഴ വരച്ച
ചിത്രങ്ങള്‍
ഉറങ്ങുമ്പോള്‍
കാതടച്ച
പെരു -
മുഴക്കങ്ങളില്‍
ഞെട്ടി
ഉണരുന്നു
വീണ്ടും
പുതിയ
ജന്മങ്ങള്.
ഇവള്
മഴയുടെ മകള്‍
മഴ വരുമ്പോള്‍
മറഞ്ഞു
നില്ക്കുന്നവള്.
വെയില്
വരുമ്പോള്‍
ഒളിഞ്ഞു
നില്ക്കുന്നവള്.
ഇവള്
പിറന്നത്
പകലല്ല
രാവിലും
ഇവള്
പിച്ച വച്ചത്
മണലില്ല !
കാറ്റേ
കറുത്തോരിരുളേ
വെറുതെ
നോക്കാതെ
അകന്നു
പൊയ്ക്കോളു
ഇവള്
ഉറങ്ങട്ടെ
മഴയുടെ മകള്‍ .
വെയില്
മറയ്ക്കാതെയീ
പകലിന്റെ
മടിയില്‍.
hey............ lovely!!
ReplyDeletenannayittundu.........!!
വെയില്
ReplyDeleteമറയ്ക്കാതെയീ
പകലിന്റെ
മടിയില്‍
...........Ishtam
നല്ല രചന
ReplyDeleteനല്ല കവിത..
ReplyDeleteഎഴുതുന്നത്
മഴയെക്കുരിച്ചാവുംപോള്
എങ്ങനെയാണ്
വായിക്കാതിരിക്കുക!!