ഒന്നു
പ്രാണന്‍
ഒരു കളിപ്പാട്ടമാണ്
എപ്പോഴും
ഒരു വലിയ പൂച്ച
അത്
തട്ടിയുരുട്ടി
കളിക്കാറുണ്ട്!
രണ്ടു
കടലിലേക്ക്
ഏറെ വഴികള്‍
സങ്കട പെരും കടലിലേക്ക്
ഒരേ വഴി
ജീവിതം!
Sunday, April 19, 2009
Friday, April 17, 2009
എന്തോ ഒന്ന്
എവിടെയോ എന്തോ ഒന്ന് കമരുന്നുണ്ട്
അറിയാതെ അതില്‍നിന്നും ചിതറുന്നുണ്ട്
ഒരുപിടി മഞ്ചാടി,കുപ്പിവളകള്‍
എന്നോ ഒളിപ്പിച്ച കണ്ണാടി മുറി !
എന്തോ ഒന്ന് തെളിയുന്നുണ്ട്
അതില്‍നിന്നും ഒഴുകുന്നുണ്ട്ഒരുപാട്ട്
ആരോ മറക്കാതെ കാത്തുവച്ചത്
ഒരാള്‍ക്കുവേണ്ടി മാത്രം കരുതി വച്ചത്!
എന്തോ ഒന്ന് നിറയുന്നുണ്ട്
മിഴികളില്‍ പടരുന്ന മൌനത്തില്‍
കരുതലില്‍ കൊരുക്കുന്ന സ്മരണയില്‍,
അറിവുകളുടെ നിറഞ്ഞ നിദ്രയില്‍ !
അറിയാതെ അതില്‍നിന്നും ചിതറുന്നുണ്ട്
ഒരുപിടി മഞ്ചാടി,കുപ്പിവളകള്‍
എന്നോ ഒളിപ്പിച്ച കണ്ണാടി മുറി !
എന്തോ ഒന്ന് തെളിയുന്നുണ്ട്
അതില്‍നിന്നും ഒഴുകുന്നുണ്ട്ഒരുപാട്ട്
ആരോ മറക്കാതെ കാത്തുവച്ചത്
ഒരാള്‍ക്കുവേണ്ടി മാത്രം കരുതി വച്ചത്!
എന്തോ ഒന്ന് നിറയുന്നുണ്ട്
മിഴികളില്‍ പടരുന്ന മൌനത്തില്‍
കരുതലില്‍ കൊരുക്കുന്ന സ്മരണയില്‍,
അറിവുകളുടെ നിറഞ്ഞ നിദ്രയില്‍ !
Tuesday, April 14, 2009
പൊട്ട്
അന്നൊരു വേനല്‍ക്കാലം
കശുമാവുകള്‍ തോറും
വാനരന്‍ മാരെ പോലെ
ചാഞ്ചാടുംബാല്യോല്‍സവം!
"ഒരുവന്‍ ചോദിക്കുന്നു
ആവുമോ നിനക്കിന്നു
നീറിന്‍റെ പിന്‍ഭാഗത്തെ
നെറ്റിയില്‍ പതിപ്പിക്കാന്‍ "
ഒട്ടുമേ വൈകീടാതെ
അവന്‍ ചൊന്നതു പോലെ
നെറ്റിയില്‍ പതിപ്പിച്ചു
ഉറുമ്പിന്‍ അമ്ലാംശത്തെ.
നീറ്റലും പുകച്ചിലും
ഏറിടും നേരത്തുമാ
കുരങ്ങന്‍ ചോദിച്ചുടന്‍
'ദൈവത്തെ കണ്ടോടാ നീ'.
എം.സങ്
കശുമാവുകള്‍ തോറും
വാനരന്‍ മാരെ പോലെ
ചാഞ്ചാടുംബാല്യോല്‍സവം!
"ഒരുവന്‍ ചോദിക്കുന്നു
ആവുമോ നിനക്കിന്നു
നീറിന്‍റെ പിന്‍ഭാഗത്തെ
നെറ്റിയില്‍ പതിപ്പിക്കാന്‍ "
ഒട്ടുമേ വൈകീടാതെ
അവന്‍ ചൊന്നതു പോലെ
നെറ്റിയില്‍ പതിപ്പിച്ചു
ഉറുമ്പിന്‍ അമ്ലാംശത്തെ.
നീറ്റലും പുകച്ചിലും
ഏറിടും നേരത്തുമാ
കുരങ്ങന്‍ ചോദിച്ചുടന്‍
'ദൈവത്തെ കണ്ടോടാ നീ'.
എം.സങ്
നാഗരികം
ഓടയ്ക്കരികിലൂടെ
നടന്നുപോയ പെണ്ണിനെ
മൂക്കിലേക്ക് വലിച്ചു കേറ്റി !
ഛെ
എന്തൊരു നാറ്റം.
ഓടകള്‍ ജയിക്കുന്നു
പെര്‍ഫ്യുമുകള്‍
പരാജയപ്പെടുന്നു !
എത്ര സുന്ദരം
ഈ കാലം !
എം.സങ്
നടന്നുപോയ പെണ്ണിനെ
മൂക്കിലേക്ക് വലിച്ചു കേറ്റി !
ഛെ
എന്തൊരു നാറ്റം.
ഓടകള്‍ ജയിക്കുന്നു
പെര്‍ഫ്യുമുകള്‍
പരാജയപ്പെടുന്നു !
എത്ര സുന്ദരം
ഈ കാലം !
എം.സങ്
Monday, April 13, 2009
പകര്‍ച്ചകള്‍
ശാന്തമായ്
ഒഴുകും പുഴപോലെ
കലഹിച്ചു മറിയും
കടല്‍ പോലെ
ഉടയാട ഊരിയെറിഞ്ഞ്
തെരുവിലൂടലറി അകലും
ഭ്രാന്തിയെ പോലെ
ഇരുളിലൊരുകുഞ്ഞിന്
അന്നത്തിനായ്
അടിവസ്ത്രമുരിയുമൊരു
പെണ്ണിനെപ്പോലെ
ഒരുപകല്‍
വന്നു വിളിക്കുന്ന
സങ്കടം ഇന്നു
ആര് വരച്ചതാം
നേരിന്‍ പകര്‍പ്പുകള്‍.
ഓര്‍മ്മയെ
വിരഹമേകുന്നതാം
മുറിവിനെ
ആര് ചമച്ചതാം
നിത്യ ശില്പം .
ഒന്നും പകരാതെ
വന്നുപോകുന്നതാം
ഏതോ കിനാവിനെ
ആര് വിടര്‍ത്തി ഈ
വാക്കില്‍ തളച്ചത് .
ശത്രുവായ്
മിത്രമായ്
വേഷങ്ങള്‍ കെട്ടുന്ന
ഒറ്റ ശിരസ്സിനെ
അരേ വിടര്‍ത്തുന്നു ?
പിന്നെയും പാടാന്‍
മറന്ന താരട്ടിലെ
ഏതക്ഷരങ്ങളീ
ദു:ഖം അകറ്റുക ?
എം.സങ്
ഒഴുകും പുഴപോലെ
കലഹിച്ചു മറിയും
കടല്‍ പോലെ
ഉടയാട ഊരിയെറിഞ്ഞ്
തെരുവിലൂടലറി അകലും
ഭ്രാന്തിയെ പോലെ
ഇരുളിലൊരുകുഞ്ഞിന്
അന്നത്തിനായ്
അടിവസ്ത്രമുരിയുമൊരു
പെണ്ണിനെപ്പോലെ
ഒരുപകല്‍
വന്നു വിളിക്കുന്ന
സങ്കടം ഇന്നു
ആര് വരച്ചതാം
നേരിന്‍ പകര്‍പ്പുകള്‍.
ഓര്‍മ്മയെ
വിരഹമേകുന്നതാം
മുറിവിനെ
ആര് ചമച്ചതാം
നിത്യ ശില്പം .
ഒന്നും പകരാതെ
വന്നുപോകുന്നതാം
ഏതോ കിനാവിനെ
ആര് വിടര്‍ത്തി ഈ
വാക്കില്‍ തളച്ചത് .
ശത്രുവായ്
മിത്രമായ്
വേഷങ്ങള്‍ കെട്ടുന്ന
ഒറ്റ ശിരസ്സിനെ
അരേ വിടര്‍ത്തുന്നു ?
പിന്നെയും പാടാന്‍
മറന്ന താരട്ടിലെ
ഏതക്ഷരങ്ങളീ
ദു:ഖം അകറ്റുക ?
എം.സങ്
Sunday, April 12, 2009
മറവ്
പനിച്ചു പൊള്ളുന്ന രാവിന്‍റെ നിഴലുകള്‍
അടര്‍ത്തി മാറ്റുവാന്‍ ആവാത്ത വേളകള്‍
ആര്‍ക്കുവേണ്ടി പിറക്കുന്നു പിന്നെയും
എങ്ങുമെത്താത്ത സ്വപ്ന യാമങ്ങളില്‍ .
ഇന്നലെ പ്രിയം ഏതോ നിശ്ശബ്ദത
തൊട്ടുമാറ്റിയതാകും നിഴലുകള്‍
കണ്ടതില്ല രാമുറ്റത്തതെങ്കിലും
വന്നുപോകുന്നു ഏതോ അരങ്ങിലും .
നിദ്രയെന്നെ വിളിക്കാതിരിക്കവേ
തേടി വാക്കിനപ്പുറം കാണുവാന്‍
എന്തിനായി മറയ്ക്കുന്നു വര്‍ണ്ണവും
ദൂരെയെങ്ങോ തെളിയും വെളിച്ചവും.
കൂരിരുളിലും മുന്നില്‍ത്തെളിയുന്ന
പുഞ്ചിരിക്കും കുരുന്നു മുഖങ്ങളില്‍
നിന്നുതേടും വെളിച്ചത്തിനപ്പുറം
കണ്ണുനീരിന്‍ ചെറിയ പൊടിപ്പിനെ
എന്തിനായി മറയ്ക്കുന്നു യാത്രയില്‍
ഒപ്പമേറ്റാന്‍ മടിച്ചീ നിഴലുകള്‍!
എം.സങ്
അടര്‍ത്തി മാറ്റുവാന്‍ ആവാത്ത വേളകള്‍
ആര്‍ക്കുവേണ്ടി പിറക്കുന്നു പിന്നെയും
എങ്ങുമെത്താത്ത സ്വപ്ന യാമങ്ങളില്‍ .
ഇന്നലെ പ്രിയം ഏതോ നിശ്ശബ്ദത
തൊട്ടുമാറ്റിയതാകും നിഴലുകള്‍
കണ്ടതില്ല രാമുറ്റത്തതെങ്കിലും
വന്നുപോകുന്നു ഏതോ അരങ്ങിലും .
നിദ്രയെന്നെ വിളിക്കാതിരിക്കവേ
തേടി വാക്കിനപ്പുറം കാണുവാന്‍
എന്തിനായി മറയ്ക്കുന്നു വര്‍ണ്ണവും
ദൂരെയെങ്ങോ തെളിയും വെളിച്ചവും.
കൂരിരുളിലും മുന്നില്‍ത്തെളിയുന്ന
പുഞ്ചിരിക്കും കുരുന്നു മുഖങ്ങളില്‍
നിന്നുതേടും വെളിച്ചത്തിനപ്പുറം
കണ്ണുനീരിന്‍ ചെറിയ പൊടിപ്പിനെ
എന്തിനായി മറയ്ക്കുന്നു യാത്രയില്‍
ഒപ്പമേറ്റാന്‍ മടിച്ചീ നിഴലുകള്‍!
എം.സങ്
Saturday, April 11, 2009
നോട്ട്
എത്ര ഗന്ധങ്ങള്‍ പേറി
ഓര്‍മ്മകള്‍ പേറി
ചിരിച്ചു വിഷാദിച്ച്
നല്ല സ്വപ്നങ്ങളില്‍
പ്രാര്‍ഥന ഒള്ളിപ്പിച്ച
വല്യ മനസ്സിന്‍
ചിരിക്കും മുഖവുമായ്
എത്രപേര്‍കൈമാറി
ആഹ്ലാദവും ഏറെ
ദുഖങ്ങളും കണ്ട്
ഏറെദൂരങ്ങള്‍
കടന്ന്
റെയിലിലോ
ആകാശ യാനമോ നടത്തി
തോണിക്കാരന്‍ വഴിയോ
ബസ്സ് കണ്ടക്ടര്‍ വശമോ
വന്നെത്തിയതാകം.
നോട്ടുകള്‍ ഏറെയുള്ളവന്‍
പോരാപോരാ
എന്ന് കൊതിച്ചും
ഇല്ലാത്തൊരാള്‍
എങ്ങനെ എന്ന്
കുഴഞ്ഞും
തേടിനടക്കുന്ന
ജീവിത നാടകം .
വേശ്യയുടെ അടിവസ്ത്രത്തിലും
പുരോഹിതന്‍റെ
വെളുവസ്ത്രത്തിലും
ഒരുപോല്‍ ഒളിച്ചു
മരുന്നും മദ്യവും
ഒരുപോല്‍ തിരഞ്ഞു
കളിപ്പാട്ടം മുതല്‍
ഉറകള്‍വരെ
പൊതിഞ്ഞു
എത്തിക്കുന്നെവിടെയും.
നോട്ടുകള്‍
കിനാക്കളും
പണയവും
ആത്മഹത്യയും
ഒരുപോല്‍
പടയ്ക്കുന്നു!
നോക്കിനോക്കിയിരുന്നു
കയ്യില്‍ വന്നോരീ
നോട്ട്
കൊണ്ടുവന്നീടുന്നത്
ഏതൊക്കെ
ഗന്ധങ്ങള്‍
കാലങ്ങള്‍
ആരുടെയൊക്കെ
കണ്ണുനീര് .
ഓര്‍മ്മകള്‍ പേറി
ചിരിച്ചു വിഷാദിച്ച്
നല്ല സ്വപ്നങ്ങളില്‍
പ്രാര്‍ഥന ഒള്ളിപ്പിച്ച
വല്യ മനസ്സിന്‍
ചിരിക്കും മുഖവുമായ്
എത്രപേര്‍കൈമാറി
ആഹ്ലാദവും ഏറെ
ദുഖങ്ങളും കണ്ട്
ഏറെദൂരങ്ങള്‍
കടന്ന്
റെയിലിലോ
ആകാശ യാനമോ നടത്തി
തോണിക്കാരന്‍ വഴിയോ
ബസ്സ് കണ്ടക്ടര്‍ വശമോ
വന്നെത്തിയതാകം.
നോട്ടുകള്‍ ഏറെയുള്ളവന്‍
പോരാപോരാ
എന്ന് കൊതിച്ചും
ഇല്ലാത്തൊരാള്‍
എങ്ങനെ എന്ന്
കുഴഞ്ഞും
തേടിനടക്കുന്ന
ജീവിത നാടകം .
വേശ്യയുടെ അടിവസ്ത്രത്തിലും
പുരോഹിതന്‍റെ
വെളുവസ്ത്രത്തിലും
ഒരുപോല്‍ ഒളിച്ചു
മരുന്നും മദ്യവും
ഒരുപോല്‍ തിരഞ്ഞു
കളിപ്പാട്ടം മുതല്‍
ഉറകള്‍വരെ
പൊതിഞ്ഞു
എത്തിക്കുന്നെവിടെയും.
നോട്ടുകള്‍
കിനാക്കളും
പണയവും
ആത്മഹത്യയും
ഒരുപോല്‍
പടയ്ക്കുന്നു!
നോക്കിനോക്കിയിരുന്നു
കയ്യില്‍ വന്നോരീ
നോട്ട്
കൊണ്ടുവന്നീടുന്നത്
ഏതൊക്കെ
ഗന്ധങ്ങള്‍
കാലങ്ങള്‍
ആരുടെയൊക്കെ
കണ്ണുനീര് .
എം.സങ്
മഴയും കിളിയും
പോയില്ല ഞാന്‍ പോകുമെങ്കിലും
നിന്‍കുഞ്ഞു കൂടിന്‍റെയുള്ളില്‍
തകര്‍ത്തു പെയ്യുമ്പൊഴും
തേങ്ങിക്കരഞ്ഞു ശപിക്കതെയെന്തിതെ
കുഞ്ഞിക്കിളീ നീ മിഴിപൂട്ടി നില്പത് ?
നീ പോകവേണ്ട ഞാനില്ലെങ്കിലും
നിന്നെ വേണം
വെറുക്കില്ലൊരിക്കലും കാനനം
ഒരുവേള ദാഹിച്ചു കാത്തെത്ര
നിന്നിതേ ഞാനും
നിനക്കായി മാത്രമീയൂഴിയില്‍ !
എം.സങ്
നിന്‍കുഞ്ഞു കൂടിന്‍റെയുള്ളില്‍
തകര്‍ത്തു പെയ്യുമ്പൊഴും
തേങ്ങിക്കരഞ്ഞു ശപിക്കതെയെന്തിതെ
കുഞ്ഞിക്കിളീ നീ മിഴിപൂട്ടി നില്പത് ?
നീ പോകവേണ്ട ഞാനില്ലെങ്കിലും
നിന്നെ വേണം
വെറുക്കില്ലൊരിക്കലും കാനനം
ഒരുവേള ദാഹിച്ചു കാത്തെത്ര
നിന്നിതേ ഞാനും
നിനക്കായി മാത്രമീയൂഴിയില്‍ !
എം.സങ്
Thursday, April 9, 2009
താളുകള്‍
കഥപറഞ്ഞ്
ഉറങ്ങിപ്പോയ്
മുത്തശി
രാവെന്തിനായ്
പിറന്നു മരിക്കുന്നു
കുട്ടികള്‍ ചോദിക്കുന്നു
കഥയും
സ്മരണയും
ഒരുപോല്‍
നഷ്ടപ്പെടും
മുത്തശി ഉറങ്ങുകില്‍
എന്നതേ
ദുഃഖ ഹേതു
എത്രരാവുകള്‍
കഥ പറഞ്ഞു തീര്‍ന്നീടാതെ
മുത്തശി
ഉറങ്ങിപ്പോയ്
സ്വപ്നത്തില്‍
പരതുവാന്‍
നല്ല സ്വപ്‌നങ്ങള്‍
കണ്ടു മരിക്കില്‍ പോലും
അത്
സുഹൃതം തന്നെ
എന്ന് പറഞ്ഞു
മുത്തശ്ശി .
എതേതുകാലങ്ങളില്‍
നിന്നുമിന്നെത്തീടുന്നു
മുത്തശ്ശിക്കഥയുടെ
മാന്ത്രിക തൂവല്‍ സ്പര്‍ശം.
കേള്‍ക്കുവാന്‍ കൊതിക്കുന്ന
കഥയില്‍ നിന്നും
പ്രാണന്‍
വെടിഞ്ഞു വരുന്നതാം
മാന്ത്രിക കിനാക്കളില്‍
തിരഞ്ഞു കാണാതായ
മുത്തശ്ശിക്കുളിര്‍മ്മയെ .
താളുകള്‍ മറിയുന്നു
പലകാലങ്ങളായ്
മുത്തശ്ശിക്കഥകളില്‍
അലിഞ്ഞു ചേര്‍ന്നീടുവാന്‍ .
എം.സങ്
ദുഃഖവെള്ളി
മഴയും കലഹവും
ഒരുപോല്‍ വരുന്നൊരീ
രാവില്‍ ഞാനാരേക്കാത്ത്
ഇരിക്കും പ്രിയേ വീണ്ടും .
ദു:ഖ വെള്ളിതന്‍
ദു:ഖ സാന്ദ്രമാം നിശ്ശബ്ദത
കെട്ടുപോയീടാതെന്തേ
തെളിയുന്നെന്നേക്കും.
നിനക്കായ് കുറിക്കുന്ന
വരികള്‍ വഴിതെറ്റി
പ്രാണനില്‍ തന്നെന്തിനായ്
കൂടുവച്ചീടുന്നത്.
ഉറക്കം വരുന്നുണ്ട്
വേണ്ട ഞാന്‍ ഉറങ്ങില്ല
വീണ്ടു മീരാവില്‍ ഏറെ
എഴുതാന്‍ ഉണ്ടെന്നതാല്‍.
ലഹരിക്കൊരു വഴി
പിരിയാം പ്രണയത്തിന്‍
രക്തസാക്ഷിയാം
ഇവള്‍ ഉറങ്ങാതിക്കുംപോള്‍ .
നിനക്കായ് ഹൃദയത്തില്‍
കരുതി വയ്ക്കുന്നിവന്‍
സങ്കടക്കടലിന്‍റെ
ഉപ്പുള്ള പ്രതീക്ഷകള്‍ .
മകളെ ഉറങ്ങുക
ചുമയില്‍ കുടുങ്ങാതെ
ശാപങ്ങളെന്നില്‍പ്പെയ്യും
മഴയില്‍ തളരാതെ .
പാടുവാനില്ലിന്നെന്‍റെ
കരളില്‍ താരാട്ടിന്‍റെ
വരികള്‍ എന്നാകിലും
ഇന്നു നീ മയങ്ങുക .
എന്തിനായ് പിറവിതന്‍
മേഖങ്ങള്‍ജനിക്കുന്നു
കണ്ണുനീര്‍ നിറച്ചെന്നും
ഭൂമിയെ നനയ്ക്കുവാന്‍ .
പ്രണയം താരാട്ടായി
വേഷങ്ങള്‍ പകരുമ്പോള്‍
നീയെനിക്കാകുന്നമ്മ
മൃത്യുവെ അകറ്റുവോള്‍.
ഇരുളിന്‍ കരങ്ങളില്‍
നിനെന്നെ പ്രണയത്തിന്‍
നിത്യമാം ആകാശത്തില്‍
ജ്വലിപ്പിച്ചീടുന്നോളെ.
ദുഃഖ വെള്ളിയില്‍ വീണ്ടും
കുരിശേറിടുന്നുഞാന്‍
മരണം പടരിലും
ഉയര്‍പ്പിന്‍ ദിനത്തിനായ്.
ഒരുപോല്‍ വരുന്നൊരീ
രാവില്‍ ഞാനാരേക്കാത്ത്
ഇരിക്കും പ്രിയേ വീണ്ടും .
ദു:ഖ വെള്ളിതന്‍
ദു:ഖ സാന്ദ്രമാം നിശ്ശബ്ദത
കെട്ടുപോയീടാതെന്തേ
തെളിയുന്നെന്നേക്കും.
നിനക്കായ് കുറിക്കുന്ന
വരികള്‍ വഴിതെറ്റി
പ്രാണനില്‍ തന്നെന്തിനായ്
കൂടുവച്ചീടുന്നത്.
ഉറക്കം വരുന്നുണ്ട്
വേണ്ട ഞാന്‍ ഉറങ്ങില്ല
വീണ്ടു മീരാവില്‍ ഏറെ
എഴുതാന്‍ ഉണ്ടെന്നതാല്‍.
ലഹരിക്കൊരു വഴി
പിരിയാം പ്രണയത്തിന്‍
രക്തസാക്ഷിയാം
ഇവള്‍ ഉറങ്ങാതിക്കുംപോള്‍ .
നിനക്കായ് ഹൃദയത്തില്‍
കരുതി വയ്ക്കുന്നിവന്‍
സങ്കടക്കടലിന്‍റെ
ഉപ്പുള്ള പ്രതീക്ഷകള്‍ .
മകളെ ഉറങ്ങുക
ചുമയില്‍ കുടുങ്ങാതെ
ശാപങ്ങളെന്നില്‍പ്പെയ്യും
മഴയില്‍ തളരാതെ .
പാടുവാനില്ലിന്നെന്‍റെ
കരളില്‍ താരാട്ടിന്‍റെ
വരികള്‍ എന്നാകിലും
ഇന്നു നീ മയങ്ങുക .
എന്തിനായ് പിറവിതന്‍
മേഖങ്ങള്‍ജനിക്കുന്നു
കണ്ണുനീര്‍ നിറച്ചെന്നും
ഭൂമിയെ നനയ്ക്കുവാന്‍ .
പ്രണയം താരാട്ടായി
വേഷങ്ങള്‍ പകരുമ്പോള്‍
നീയെനിക്കാകുന്നമ്മ
മൃത്യുവെ അകറ്റുവോള്‍.
ഇരുളിന്‍ കരങ്ങളില്‍
നിനെന്നെ പ്രണയത്തിന്‍
നിത്യമാം ആകാശത്തില്‍
ജ്വലിപ്പിച്ചീടുന്നോളെ.
ദുഃഖ വെള്ളിയില്‍ വീണ്ടും
കുരിശേറിടുന്നുഞാന്‍
മരണം പടരിലും
ഉയര്‍പ്പിന്‍ ദിനത്തിനായ്.
എം. സങ്
നിഴലുകള്‍
ഏത് നിഴലിനാണ്
ഏറെ നീളം
കലപിലപറഞ്ഞ്
ഒരുപകല്‍
അങ്ങനെ പോയി
രാത്രിയായിട്ടും
ഉറക്കമായിട്ടും
ഏത് നിഴലിനാണ്
നീളമേറെയെന്ന്
തിരിച്ചറിഞ്ഞില്ല !
ഒരുവന്‍ ഉറങ്ങും മുന്പ്
അടക്കംപറഞ്ഞു
തെങ്ങിന്‍റെ
നിഴലിനയിരിക്കും,
ഒരുത്തന്‍ പറഞ്ഞു
അല്ലെടാ തീവണ്ടീടെ
നിഴലിനാ
അടുത്തയാള്‍ പാറഞ്ഞു
ഒന്നുപോടാ
പാളത്തിനല്ലിയോ
അതിലും നീളം .
എപ്പോഴാണ്
ഉറങ്ങിയത്
ഏത് നിഴലിനാണ്
ഏറെ നീളം .
നിഴലുകളിങ്ങനെ
വലുതാകേം
ചെറുതാകേം
ചെയ്യുമ്പോ
എങ്ങനാ ഇതറിയുക .
എന്തായാലും
നേരം വെളുക്കട്ടെ
ഇതിനൊരു
പരിഹാരം
ഉണ്ടാക്കീട്ടു തന്നെ
ബാക്കി കാര്യം .
അല്ല പിന്നെ !
എം. സങ്
ഏറെ നീളം
കലപിലപറഞ്ഞ്
ഒരുപകല്‍
അങ്ങനെ പോയി
രാത്രിയായിട്ടും
ഉറക്കമായിട്ടും
ഏത് നിഴലിനാണ്
നീളമേറെയെന്ന്
തിരിച്ചറിഞ്ഞില്ല !
ഒരുവന്‍ ഉറങ്ങും മുന്പ്
അടക്കംപറഞ്ഞു
തെങ്ങിന്‍റെ
നിഴലിനയിരിക്കും,
ഒരുത്തന്‍ പറഞ്ഞു
അല്ലെടാ തീവണ്ടീടെ
നിഴലിനാ
അടുത്തയാള്‍ പാറഞ്ഞു
ഒന്നുപോടാ
പാളത്തിനല്ലിയോ
അതിലും നീളം .
എപ്പോഴാണ്
ഉറങ്ങിയത്
ഏത് നിഴലിനാണ്
ഏറെ നീളം .
നിഴലുകളിങ്ങനെ
വലുതാകേം
ചെറുതാകേം
ചെയ്യുമ്പോ
എങ്ങനാ ഇതറിയുക .
എന്തായാലും
നേരം വെളുക്കട്ടെ
ഇതിനൊരു
പരിഹാരം
ഉണ്ടാക്കീട്ടു തന്നെ
ബാക്കി കാര്യം .
അല്ല പിന്നെ !
എം. സങ്
Tuesday, April 7, 2009
അങ്ങനെ ചിലത്
അങ്ങനെ ചിലത്
നിന്നിലേക്കെത്തുന്നുണ്ട്
എനിക്കറിയാം
നീ കരയുമെന്ന്
പറയാതെ തന്നെ
പറഞ്ഞ്
അറിയാതെ തന്നെ
അറിഞ്ഞ്
ഇങ്ങനെ
പോകണം
ജീവിതം
ഒരിക്കലും
തിരിച്ചറിയപ്പെടാത്ത
എന്തോ ഒന്നായി
മാറുമ്പോള്‍
കരയാതെ
ചിരിക്കാതെ
വെറുതെ
പോയിടാം
പക്ഷെ
ഇന്നു നീ
ചിരിക്കുന്നുണ്ട്
കരയുന്നുണ്ട്
അറിയുക
നീ
ജീവിക്കുകതന്നെയാണ്
ഒരുകവിള്‍
വീഞ്ഞിനും
ഒടുങ്ങാത്ത
കാമത്തിനും
അപ്പുറം .
ആവോളം
കരയുക
പൊട്ടിച്ചിരിക്കുക
അങ്ങനെ
അടങ്ങാത്ത
തിരമാലകളെ
കടലിനെ
നിന്‍റെതാക്കുക .
അപ്പോഴാകം
അകലെ നിന്നൊരു
പക്ഷി
നിനക്കരികിലേക്ക്
പാറിയെത്തുക
പുതിയ
സ്വപ്നങ്ങളുമായ്.
അടങ്ങാത്ത
പ്രണയവുമായ്!
എം.സങ്
നിന്നിലേക്കെത്തുന്നുണ്ട്
എനിക്കറിയാം
നീ കരയുമെന്ന്
പറയാതെ തന്നെ
പറഞ്ഞ്
അറിയാതെ തന്നെ
അറിഞ്ഞ്
ഇങ്ങനെ
പോകണം
ജീവിതം
ഒരിക്കലും
തിരിച്ചറിയപ്പെടാത്ത
എന്തോ ഒന്നായി
മാറുമ്പോള്‍
കരയാതെ
ചിരിക്കാതെ
വെറുതെ
പോയിടാം
പക്ഷെ
ഇന്നു നീ
ചിരിക്കുന്നുണ്ട്
കരയുന്നുണ്ട്
അറിയുക
നീ
ജീവിക്കുകതന്നെയാണ്
ഒരുകവിള്‍
വീഞ്ഞിനും
ഒടുങ്ങാത്ത
കാമത്തിനും
അപ്പുറം .
ആവോളം
കരയുക
പൊട്ടിച്ചിരിക്കുക
അങ്ങനെ
അടങ്ങാത്ത
തിരമാലകളെ
കടലിനെ
നിന്‍റെതാക്കുക .
അപ്പോഴാകം
അകലെ നിന്നൊരു
പക്ഷി
നിനക്കരികിലേക്ക്
പാറിയെത്തുക
പുതിയ
സ്വപ്നങ്ങളുമായ്.
അടങ്ങാത്ത
പ്രണയവുമായ്!
എം.സങ്
Monday, April 6, 2009
അറിയാതെ ചിലത്
അക്ഷങ്ങള്‍ എനിക്കേകിയ
വാക്കിന്‍ മഹാസമുദ്രം
എവിടെവച്ചാണ്
കളവുപോയത്
ഇടറി വീണ
മനസ്സിനെ
എവിടെയാണ്
നീ മറന്നു വച്ചത്
നിനക്കുറങ്ങുവാന്‍
നിശ്ശബ്ദമായ
തടാകതീരം
പറയാന്‍ മറന്ന കഥയുടെ
ഏറ്റുപാടല്‍
വിവരണാതീതമായ
ഓരോ നിമിഷങ്ങളേയും
ഏത് ഭാഷയിലേക്കാണ്
മൊഴിമാറ്റം
ചെയ്യേണ്ടത്
ഇരുളകലുന്നുണ്ട്
ഇടരകലുന്നുണ്ട്
ഇനിയും നാം
അറിയാതെ
പോയത്
എന്തൊക്കെ ?
അവള്‍
പറയാന്‍ മറന്നവ
എന്തൊക്കെ ?
ഈ അലമുറയിട്ടു കരയുന്ന
അമ്മമാര്‍ക്ക്
ആരാണേകുക
അല്‍പ്പം
ആശ്വാസം .
അറിയാതെ
പോയതെന്തൊക്കെ ?
പറയാതെ
പോയതെന്തൊക്കെ ?
മറവി മരുന്നെന്ന്
പറഞ്ഞവളെ
ഒത്തിരി സ്നേഹിക്കണം
ഒരുപാടു ചുംബിക്കണം
അറിയാതെ ചിലത്
ഇനിയുമുണ്ടല്ലോ!
പറയാതെ
ചിലതും.
എം.സങ്
വാക്കിന്‍ മഹാസമുദ്രം
എവിടെവച്ചാണ്
കളവുപോയത്
ഇടറി വീണ
മനസ്സിനെ
എവിടെയാണ്
നീ മറന്നു വച്ചത്
നിനക്കുറങ്ങുവാന്‍
നിശ്ശബ്ദമായ
തടാകതീരം
പറയാന്‍ മറന്ന കഥയുടെ
ഏറ്റുപാടല്‍
വിവരണാതീതമായ
ഓരോ നിമിഷങ്ങളേയും
ഏത് ഭാഷയിലേക്കാണ്
മൊഴിമാറ്റം
ചെയ്യേണ്ടത്
ഇരുളകലുന്നുണ്ട്
ഇടരകലുന്നുണ്ട്
ഇനിയും നാം
അറിയാതെ
പോയത്
എന്തൊക്കെ ?
അവള്‍
പറയാന്‍ മറന്നവ
എന്തൊക്കെ ?
ഈ അലമുറയിട്ടു കരയുന്ന
അമ്മമാര്‍ക്ക്
ആരാണേകുക
അല്‍പ്പം
ആശ്വാസം .
അറിയാതെ
പോയതെന്തൊക്കെ ?
പറയാതെ
പോയതെന്തൊക്കെ ?
മറവി മരുന്നെന്ന്
പറഞ്ഞവളെ
ഒത്തിരി സ്നേഹിക്കണം
ഒരുപാടു ചുംബിക്കണം
അറിയാതെ ചിലത്
ഇനിയുമുണ്ടല്ലോ!
പറയാതെ
ചിലതും.
എം.സങ്
Sunday, April 5, 2009
രാത്രികള്‍
നിനക്കറിയുമോ
ഈരാത്രിയുടെ ദുഃഖങ്ങള്‍
ആരോ മറന്നുവച്ച
ഒരു സ്വപ്നം പോലെ
ആരോ ഉപേക്ഷിച്ച
വസ്ത്രം പോലെ
ഇടറി വീണൊരു
കുഞ്ഞിന്‍ കരച്ചില്‍ പോലെ
എവിടെയൊക്കെയോ
നഷ്ടപ്പെടുന്ന ചിലത്
എന്താണ് നമുക്കു നല്‍കുന്നത് ?
ഓരോ രാവിലും
കരഞ്ഞ് അകലുന്ന
പക്ഷിയെ പോലെ
വലക്കാരന്‍റെ
തുഴച്ചില്‍ പോലെ
ഈരാത്രിയില്‍
എന്താണ് അകന്നുപോകുന്നത്
പ്രണയവും
രതിയും
ഉറക്കവും
ഈരാത്രിയുടെ ദുഃഖങ്ങള്‍
ആരോ മറന്നുവച്ച
ഒരു സ്വപ്നം പോലെ
ആരോ ഉപേക്ഷിച്ച
വസ്ത്രം പോലെ
ഇടറി വീണൊരു
കുഞ്ഞിന്‍ കരച്ചില്‍ പോലെ
എവിടെയൊക്കെയോ
നഷ്ടപ്പെടുന്ന ചിലത്
എന്താണ് നമുക്കു നല്‍കുന്നത് ?
ഓരോ രാവിലും
കരഞ്ഞ് അകലുന്ന
പക്ഷിയെ പോലെ
വലക്കാരന്‍റെ
തുഴച്ചില്‍ പോലെ
ഈരാത്രിയില്‍
എന്താണ് അകന്നുപോകുന്നത്
പ്രണയവും
രതിയും
ഉറക്കവും
എം.സങ്
Saturday, April 4, 2009
ഒരുആത്മകവിത
മൃഗ ഭോഗിയുടെ
ഒന്നാം കുമ്പസാരം പോലെ
ചിലതൊക്കെ
ഓര്‍മ്മിക്കപ്പെടേണ്ടതായ് ഉണ്ടു
എഴുതി സൂക്ഷിക്കാം
എന്ന് നിനച്ചിട്ടും
മരന്നകന്നവ
മന ക്കോണിലെവിടെയും
പറ്റിടിപ്പിടിചചിട്ടില്ലെന്നതാണ്
ഏറെ നേര് .
ഇരയുടെ മുടിയിഴകളില്‍
ചൂണ്ടകോര്‍ത്തു വിതറിയ
പാതിരാ പോലെ
പേടി പിടുങ്ങിയ
ചില നേരങ്ങള്‍
കൂകിക്കിതച്ചെത്തുന്നുന്ട്.
സ്നേഹിതയുടെ മാറിന്‍ മറവിലിരുന്ന്
ദുഷിച്ച സ്നേഹം
ഊടിയെടുക്കുമ്പോള്‍
പറയാന്‍ മറന്ന
പലതും
നുരഞ്ഞു പോന്തുന്നുണ്ട്
കാമവും കണ്ണീരും
ഇടകലര്‍ന്നു
ഓരോ ചരിവും
ഒലിച്ചിറങ്ങുന്നുണ്ട്.
നേരുപരതിയകലുംപോഴും
ഉള്ളുലുക്കിയൊരു
ജലാശയം
അറിയാതെ കമരുന്നുണ്ട് .
ഒന്നാം കുമ്പസാരം പോലെ
ചിലതൊക്കെ
ഓര്‍മ്മിക്കപ്പെടേണ്ടതായ് ഉണ്ടു
എഴുതി സൂക്ഷിക്കാം
എന്ന് നിനച്ചിട്ടും
മരന്നകന്നവ
മന ക്കോണിലെവിടെയും
പറ്റിടിപ്പിടിചചിട്ടില്ലെന്നതാണ്
ഏറെ നേര് .
ഇരയുടെ മുടിയിഴകളില്‍
ചൂണ്ടകോര്‍ത്തു വിതറിയ
പാതിരാ പോലെ
പേടി പിടുങ്ങിയ
ചില നേരങ്ങള്‍
കൂകിക്കിതച്ചെത്തുന്നുന്ട്.
സ്നേഹിതയുടെ മാറിന്‍ മറവിലിരുന്ന്
ദുഷിച്ച സ്നേഹം
ഊടിയെടുക്കുമ്പോള്‍
പറയാന്‍ മറന്ന
പലതും
നുരഞ്ഞു പോന്തുന്നുണ്ട്
കാമവും കണ്ണീരും
ഇടകലര്‍ന്നു
ഓരോ ചരിവും
ഒലിച്ചിറങ്ങുന്നുണ്ട്.
നേരുപരതിയകലുംപോഴും
ഉള്ളുലുക്കിയൊരു
ജലാശയം
അറിയാതെ കമരുന്നുണ്ട് .
എം.സങ്
Subscribe to:
Posts (Atom)