ഓരോ തുള്ളിയായ്
കണ്‍ തുമ്പില്‍
വീണു മായുന്നു
പീലി തൊട്ടൊരു
ചെറു തരി
കണ്ടു കണ്ടു
വളരുന്നു
കൈകളില്‍
മഴ വരച്ച
ചിത്രങ്ങള്‍
ഉറങ്ങുമ്പോള്‍
കാതടച്ച
പെരു -
മുഴക്കങ്ങളില്‍
ഞെട്ടി
ഉണരുന്നു
വീണ്ടും
പുതിയ
ജന്മങ്ങള്‍.
ഇവള്‍
മഴയുടെ മകള്‍
മഴ വരുമ്പോള്‍
മറഞ്ഞു
നില്‍ക്കുന്നവള്‍.
വെയില്‍
വരുമ്പോള്‍
ഒളിഞ്ഞു
നില്‍ക്കുന്നവള്‍.
ഇവള്‍
പിറന്നത്
പകലല്ല
രാവിലും
ഇവള്‍
പിച്ച വച്ചത്
മണലില്ല !
കാറ്റേ
കറുത്തോരിരുളേ
വെറുതെ
നോക്കാതെ
അകന്നു
പൊയ്ക്കോളു
ഇവള്‍
ഉറങ്ങട്ടെ
മഴയുടെ മകള്‍ .
വെയില്‍
മറയ്ക്കാതെയീ
പകലിന്‍റെ
മടിയില്‍.
Thursday, June 10, 2010
Thursday, June 11, 2009
Wednesday, May 20, 2009
ഹ ഹഹ .
വെറുതെ ഈ രാവില്‍
ആരെയാണ് നീ
കാത്തിരിക്കുന്നത്
ഒറ്റ വരിയില്‍
ചെര്‍ത്തു വായിക്കുവാന്‍
ഇത്ര ദുഃഖങ്ങള്‍ ആര് തന്നത്
ഇന്ന് ഒരു ചിറകില്‍
പാറിയെത്തിയ
ഒരു തുമ്പിയുടെ ഹൃദയം
ആരെയാവംപൊള്ളി
ഓര്‍ത്തത്
നിന്റെ ചിറകുകള്‍
അരിഞ്ഞ കരങ്ങളെ
എന്തിനാണ് നീ
വീണ്ടും ഓര്‍ത്തത് .
പോട്ടെ
ഇങ്ങനൊക്കെ
പറഞ്ഞു
കാവ്യ രഹിതമായ
ഒരു രാത്രിയെ കൂടെ
യാത്രയാക്കണം.
എന്തണ്ണാ ഇങ്ങനൊക്കെ
ഓരോ പ്രാന്ത്
പറഞ്ഞിടുന്നത്
അല്ലെ പോട്ടെ
ആര്‍ക്കാ ചേതം
അല്ല പിന്നെ
നിന്റെ വട്ടുകള്‍.
ഹ ഹഹ .
Saturday, May 2, 2009
തുമ്പി
ചിത്രപുസ്തകത്തില്‍
സൂക്ഷിച്ചു
വച്ചിരുന്ന
തുമ്പിയെ
കുഞ്ഞിനു
നല്കി.
അവള്‍
ആരും
കാണാതെ
അതിനെ
ചിത്രപുസ്തകത്തില്‍
ഒളിപ്പിച്ചു
വച്ചു!
സൂക്ഷിച്ചു
വച്ചിരുന്ന
തുമ്പിയെ
കുഞ്ഞിനു
നല്കി.
അവള്‍
ആരും
കാണാതെ
അതിനെ
ചിത്രപുസ്തകത്തില്‍
ഒളിപ്പിച്ചു
വച്ചു!
Sunday, April 19, 2009
രണ്ടു കവിതകള്‍
ഒന്നു
പ്രാണന്‍
ഒരു കളിപ്പാട്ടമാണ്
എപ്പോഴും
ഒരു വലിയ പൂച്ച
അത്
തട്ടിയുരുട്ടി
കളിക്കാറുണ്ട്!
രണ്ടു
കടലിലേക്ക്
ഏറെ വഴികള്‍
സങ്കട പെരും കടലിലേക്ക്
ഒരേ വഴി
ജീവിതം!
പ്രാണന്‍
ഒരു കളിപ്പാട്ടമാണ്
എപ്പോഴും
ഒരു വലിയ പൂച്ച
അത്
തട്ടിയുരുട്ടി
കളിക്കാറുണ്ട്!
രണ്ടു
കടലിലേക്ക്
ഏറെ വഴികള്‍
സങ്കട പെരും കടലിലേക്ക്
ഒരേ വഴി
ജീവിതം!
Friday, April 17, 2009
എന്തോ ഒന്ന്
എവിടെയോ എന്തോ ഒന്ന് കമരുന്നുണ്ട്
അറിയാതെ അതില്‍നിന്നും ചിതറുന്നുണ്ട്
ഒരുപിടി മഞ്ചാടി,കുപ്പിവളകള്‍
എന്നോ ഒളിപ്പിച്ച കണ്ണാടി മുറി !
എന്തോ ഒന്ന് തെളിയുന്നുണ്ട്
അതില്‍നിന്നും ഒഴുകുന്നുണ്ട്ഒരുപാട്ട്
ആരോ മറക്കാതെ കാത്തുവച്ചത്
ഒരാള്‍ക്കുവേണ്ടി മാത്രം കരുതി വച്ചത്!
എന്തോ ഒന്ന് നിറയുന്നുണ്ട്
മിഴികളില്‍ പടരുന്ന മൌനത്തില്‍
കരുതലില്‍ കൊരുക്കുന്ന സ്മരണയില്‍,
അറിവുകളുടെ നിറഞ്ഞ നിദ്രയില്‍ !
അറിയാതെ അതില്‍നിന്നും ചിതറുന്നുണ്ട്
ഒരുപിടി മഞ്ചാടി,കുപ്പിവളകള്‍
എന്നോ ഒളിപ്പിച്ച കണ്ണാടി മുറി !
എന്തോ ഒന്ന് തെളിയുന്നുണ്ട്
അതില്‍നിന്നും ഒഴുകുന്നുണ്ട്ഒരുപാട്ട്
ആരോ മറക്കാതെ കാത്തുവച്ചത്
ഒരാള്‍ക്കുവേണ്ടി മാത്രം കരുതി വച്ചത്!
എന്തോ ഒന്ന് നിറയുന്നുണ്ട്
മിഴികളില്‍ പടരുന്ന മൌനത്തില്‍
കരുതലില്‍ കൊരുക്കുന്ന സ്മരണയില്‍,
അറിവുകളുടെ നിറഞ്ഞ നിദ്രയില്‍ !
Tuesday, April 14, 2009
പൊട്ട്
അന്നൊരു വേനല്‍ക്കാലം
കശുമാവുകള്‍ തോറും
വാനരന്‍ മാരെ പോലെ
ചാഞ്ചാടുംബാല്യോല്‍സവം!
"ഒരുവന്‍ ചോദിക്കുന്നു
ആവുമോ നിനക്കിന്നു
നീറിന്‍റെ പിന്‍ഭാഗത്തെ
നെറ്റിയില്‍ പതിപ്പിക്കാന്‍ "
ഒട്ടുമേ വൈകീടാതെ
അവന്‍ ചൊന്നതു പോലെ
നെറ്റിയില്‍ പതിപ്പിച്ചു
ഉറുമ്പിന്‍ അമ്ലാംശത്തെ.
നീറ്റലും പുകച്ചിലും
ഏറിടും നേരത്തുമാ
കുരങ്ങന്‍ ചോദിച്ചുടന്‍
'ദൈവത്തെ കണ്ടോടാ നീ'.
എം.സങ്
കശുമാവുകള്‍ തോറും
വാനരന്‍ മാരെ പോലെ
ചാഞ്ചാടുംബാല്യോല്‍സവം!
"ഒരുവന്‍ ചോദിക്കുന്നു
ആവുമോ നിനക്കിന്നു
നീറിന്‍റെ പിന്‍ഭാഗത്തെ
നെറ്റിയില്‍ പതിപ്പിക്കാന്‍ "
ഒട്ടുമേ വൈകീടാതെ
അവന്‍ ചൊന്നതു പോലെ
നെറ്റിയില്‍ പതിപ്പിച്ചു
ഉറുമ്പിന്‍ അമ്ലാംശത്തെ.
നീറ്റലും പുകച്ചിലും
ഏറിടും നേരത്തുമാ
കുരങ്ങന്‍ ചോദിച്ചുടന്‍
'ദൈവത്തെ കണ്ടോടാ നീ'.
എം.സങ്
Subscribe to:
Posts (Atom)