Tuesday, April 14, 2009

പൊട്ട്‌

അന്നൊരു വേനല്‍ക്കാലം
കശുമാവുകള്‍ തോറും
വാനരന്‍ മാരെ പോലെ
ചാഞ്ചാടുംബാല്യോല്‍സവം!

"ഒരുവന്‍ ചോദിക്കുന്നു
ആവുമോ നിനക്കിന്നു
നീറിന്‍റെ പിന്‍ഭാഗത്തെ
നെറ്റിയില്‍ പതിപ്പിക്കാന്‍ "

ഒട്ടുമേ വൈകീടാതെ
അവന്‍ ചൊന്നതു പോലെ
നെറ്റിയില്‍ പതിപ്പിച്ചു
ഉറുമ്പിന്‍ അമ്ലാംശത്തെ.

നീറ്റലും പുകച്ചിലും
ഏറിടും നേരത്തുമാ
കുരങ്ങന്‍ ചോദിച്ചുടന്‍
'ദൈവത്തെ കണ്ടോടാ നീ'.

എം.സങ്

No comments:

Post a Comment