Sunday, April 19, 2009

രണ്ടു കവിതകള്‍

ഒന്നു
പ്രാണന്‍
ഒരു കളിപ്പാട്ടമാണ്
എപ്പോഴും
ഒരു വലിയ പൂച്ച
അത്
തട്ടിയുരുട്ടി
കളിക്കാറുണ്ട്!

രണ്ടു
കടലിലേക്ക്‌
ഏറെ വഴികള്‍
സങ്കട പെരും കടലിലേക്ക്‌
ഒരേ വഴി
ജീവിതം!

2 comments:

  1. ഇതെല്ലാം കാണാന്‍ വൈകി..
    ഒരുപാടിഷ്ടമായി..
    ആശംസകള്‍..

    ReplyDelete
  2. പ്രിയ സുഹൃത്തേ സമയത്തു തന്നെ കവിത കണ്ടതില്‍ ഏറെ സന്തോഷം ആരും വൈകുന്നില്ല മുന്നേ എത്തുന്നും ഇല്ല കവിതയിങ്ങനെ കടവില്‍ കാത്തുകിടക്കും ഒരു തോണി പോലെ ആര്‍ക്കൊക്കെയോ വേണ്ടി മിഴിയടയ്ക്കാതെ ഉണര്‍ന്നിരിക്കും നന്മകള്‍

    എം.സങ്

    ReplyDelete