Saturday, April 11, 2009

നോട്ട്‌

എത്ര ഗന്ധങ്ങള്‍ പേറി
ഓര്‍മ്മകള്‍ പേറി
ചിരിച്ചു വിഷാദിച്ച്
നല്ല സ്വപ്നങ്ങളില്‍
പ്രാര്‍ഥന ഒള്ളിപ്പിച്ച
വല്യ മനസ്സിന്‍
ചിരിക്കും മുഖവുമായ്
എത്രപേര്‍കൈമാറി
ആഹ്ലാദവും ഏറെ
ദുഖങ്ങളും കണ്ട്
ഏറെദൂരങ്ങള്‍
കടന്ന്
റെയിലിലോ
ആകാശ യാനമോ നടത്തി
തോണിക്കാരന്‍ വഴിയോ
ബസ്സ് കണ്ടക്ടര്‍ വശമോ
വന്നെത്തിയതാകം.

നോട്ടുകള്‍ ഏറെയുള്ളവന്‍
പോരാപോരാ
എന്ന് കൊതിച്ചും
ഇല്ലാത്തൊരാള്‍
എങ്ങനെ എന്ന്
കുഴഞ്ഞും
തേടിനടക്കുന്ന
ജീവിത നാടകം .

വേശ്യയുടെ അടിവസ്ത്രത്തിലും
പുരോഹിതന്‍റെ
വെളുവസ്ത്രത്തിലും
ഒരുപോല്‍ ഒളിച്ചു
മരുന്നും മദ്യവും
ഒരുപോല്‍ തിരഞ്ഞു
കളിപ്പാട്ടം മുതല്‍
ഉറകള്‍വരെ
പൊതിഞ്ഞു
എത്തിക്കുന്നെവിടെയും.

നോട്ടുകള്‍
കിനാക്കളും
പണയവും
ആത്മഹത്യയും
ഒരുപോല്‍
പടയ്ക്കുന്നു!

നോക്കിനോക്കിയിരുന്നു
കയ്യില്‍ വന്നോരീ
നോട്ട്
കൊണ്ടുവന്നീടുന്നത്
ഏതൊക്കെ
ഗന്ധങ്ങള്‍
കാലങ്ങള്‍
ആരുടെയൊക്കെ
കണ്ണുനീര് .

എം.സങ്

No comments:

Post a Comment