ഏത് നിഴലിനാണ്
ഏറെ നീളം
കലപിലപറഞ്ഞ്
ഒരുപകല്‍
അങ്ങനെ പോയി
രാത്രിയായിട്ടും
ഉറക്കമായിട്ടും
ഏത് നിഴലിനാണ്
നീളമേറെയെന്ന്
തിരിച്ചറിഞ്ഞില്ല !
ഒരുവന്‍ ഉറങ്ങും മുന്പ്
അടക്കംപറഞ്ഞു
തെങ്ങിന്‍റെ
നിഴലിനയിരിക്കും,
ഒരുത്തന്‍ പറഞ്ഞു
അല്ലെടാ തീവണ്ടീടെ
നിഴലിനാ
അടുത്തയാള്‍ പാറഞ്ഞു
ഒന്നുപോടാ
പാളത്തിനല്ലിയോ
അതിലും നീളം .
എപ്പോഴാണ്
ഉറങ്ങിയത്
ഏത് നിഴലിനാണ്
ഏറെ നീളം .
നിഴലുകളിങ്ങനെ
വലുതാകേം
ചെറുതാകേം
ചെയ്യുമ്പോ
എങ്ങനാ ഇതറിയുക .
എന്തായാലും
നേരം വെളുക്കട്ടെ
ഇതിനൊരു
പരിഹാരം
ഉണ്ടാക്കീട്ടു തന്നെ
ബാക്കി കാര്യം .
അല്ല പിന്നെ !
എം. സങ്
No comments:
Post a Comment