Thursday, April 9, 2009

താളുകള്‍

കഥപറഞ്ഞ്

ഉറങ്ങിപ്പോയ്

മുത്തശി

രാവെന്തിനായ്

പിറന്നു മരിക്കുന്നു

കുട്ടികള്‍ ചോദിക്കുന്നു

കഥയും

സ്മരണയും

ഒരുപോല്‍

നഷ്ടപ്പെടും

മുത്തശി ഉറങ്ങുകില്‍

എന്നതേ

ദുഃഖ ഹേതു

എത്രരാവുകള്‍

കഥ പറഞ്ഞു തീര്‍ന്നീടാതെ

മുത്തശി

ഉറങ്ങിപ്പോയ്

സ്വപ്നത്തില്‍

പരതുവാന്‍

നല്ല സ്വപ്‌നങ്ങള്‍

കണ്ടു മരിക്കില്‍ പോലും

അത്

സുഹൃതം തന്നെ

എന്ന് പറഞ്ഞു

മുത്തശ്ശി .

എതേതുകാലങ്ങളില്‍

നിന്നുമിന്നെത്തീടുന്നു

മുത്തശ്ശിക്കഥയുടെ

മാന്ത്രിക തൂവല്‍ സ്പര്‍ശം.

കേള്‍ക്കുവാന്‍ കൊതിക്കുന്ന

കഥയില്‍ നിന്നും

പ്രാണന്‍

വെടിഞ്ഞു വരുന്നതാം

മാന്ത്രിക കിനാക്കളില്‍

തിരഞ്ഞു കാണാതായ

മുത്തശ്ശിക്കുളിര്‍മ്മയെ .

താളുകള്‍ മറിയുന്നു

പലകാലങ്ങളായ്

മുത്തശ്ശിക്കഥകളില്‍

അലിഞ്ഞു ചേര്‍ന്നീടുവാന്‍ .

എം.സങ്

No comments:

Post a Comment