അക്ഷങ്ങള്‍ എനിക്കേകിയ
വാക്കിന്‍ മഹാസമുദ്രം
എവിടെവച്ചാണ്
കളവുപോയത്
ഇടറി വീണ
മനസ്സിനെ
എവിടെയാണ്
നീ മറന്നു വച്ചത്
നിനക്കുറങ്ങുവാന്‍
നിശ്ശബ്ദമായ
തടാകതീരം
പറയാന്‍ മറന്ന കഥയുടെ
ഏറ്റുപാടല്‍
വിവരണാതീതമായ
ഓരോ നിമിഷങ്ങളേയും
ഏത് ഭാഷയിലേക്കാണ്
മൊഴിമാറ്റം
ചെയ്യേണ്ടത്
ഇരുളകലുന്നുണ്ട്
ഇടരകലുന്നുണ്ട്
ഇനിയും നാം
അറിയാതെ
പോയത്
എന്തൊക്കെ ?
അവള്‍
പറയാന്‍ മറന്നവ
എന്തൊക്കെ ?
ഈ അലമുറയിട്ടു കരയുന്ന
അമ്മമാര്‍ക്ക്
ആരാണേകുക
അല്‍പ്പം
ആശ്വാസം .
അറിയാതെ
പോയതെന്തൊക്കെ ?
പറയാതെ
പോയതെന്തൊക്കെ ?
മറവി മരുന്നെന്ന്
പറഞ്ഞവളെ
ഒത്തിരി സ്നേഹിക്കണം
ഒരുപാടു ചുംബിക്കണം
അറിയാതെ ചിലത്
ഇനിയുമുണ്ടല്ലോ!
പറയാതെ
ചിലതും.
എം.സങ്
No comments:
Post a Comment